Webdunia - Bharat's app for daily news and videos

Install App

ഒ.ട.ടി റിലീസിനൊരുങ്ങി 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി', വിഷ്ണു ഉണ്ണികൃഷ്ണന്‍-സാനിയ ഇയ്യപ്പന്‍ ചിത്രം വിഷുദിനത്തില്‍ പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (09:58 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍,സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വീണ്ടും ഒരു ചിത്രം കൂടി ഒ.ട.ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വിഷുദിനത്തില്‍ സി ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പുറത്തിറങ്ങും. വിഷ്ണുവും സാനിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ വിവരങ്ങള്‍ അറിയിച്ചത്.
 
'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുമ്പോള്‍ സാനിയയുടെ കഥാപാത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments