Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സാനിയ ഇയ്യപ്പന്‍ എത്തി, പുതിയ വിശേഷങ്ങള്‍ ഇതാ

സാനിയ ഇയ്യപ്പന്‍

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഫെബ്രുവരി 2021 (15:12 IST)
ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഒരുങ്ങുന്നു. ഷൂട്ടിംഗ് സംഘത്തിനൊപ്പം നടി സാനിയ ഇയ്യപ്പന്‍ ചേര്‍ന്നു.ദുല്‍ഖര്‍ സല്‍മാന്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചു.
 
'ദുല്‍ഖര്‍ സല്‍മാന്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള അവിശ്വസനീയമായ അഭിനേതാക്കളുടെയും ക്രൂവിനും ഒപ്പം എന്റെ ഈ വര്‍ഷത്തെ ആദ്യത്തെ സിനിമ ആരംഭിക്കുമ്പോള്‍ ആവേശം അതിന്റെ ഉച്ചസ്ഥായിയില്‍. ഇത് എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ പറ്റുന്ന ഒന്നായിരിക്കും.'-സാനിയ ഇയ്യപ്പന്‍ കുറിച്ചു.
 
കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. സല്യൂട്ട് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാതിന് കുളിര്‍മയേകി 'ദി പ്രീസ്റ്റ്' ലെ രണ്ടാമത്തെ ഗാനമെത്തി,'നീലാമ്പലേ നീ വന്നിതാ' യൂട്യൂബില്‍ ശ്രദ്ധ നേടുന്നു !