Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍ ‍!; വരുന്നത് ഒരു സസ്പെന്‍സ് ത്രില്ലര്‍

പറഞ്ഞതും അറിഞ്ഞതുമല്ല സത്യം; കള്ളന്മാരെയും സിനിമയിലെടുക്കും !

movie news
, വെള്ളി, 16 ജൂണ്‍ 2017 (11:48 IST)
മികച്ച സിനിമകളുടെ വലിയ ശേഖരമാണ് അടുത്തതായി മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഒന്നിലധികം സിനിമകളിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോളിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുതിയൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. കേരളത്തെ ഞെട്ടിച്ച് കടന്നു കളഞ്ഞ പ്രധാന പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ മിനിസ്‌ക്രീനിലേക്കെത്തിക്കുന്നത്.
 
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു സുകുമാരക്കുറുപ്പ്. 1984 ല്‍ ഗള്‍ഫില്‍ നിന്നും കിട്ടാനുള്ള ഇന്‍ഷുറന്‍സ് തുകയ്ക്കായി ചലച്ചിത്ര വിതരണക്കാരന്‍ കൂടിയായ ചാക്കോ എന്ന വ്യക്തിയെ ചുട്ടുകൊന്ന കേസിലെ പ്രതി കൂടിയായിരുന്നു സുകുമാരക്കുറുപ്പ്.  ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറിപ്പിന്റെ വേഷത്തിലഭിനയിക്കാന്‍ പോവുന്നത്. ഈ വാര്‍ത്ത ദുല്‍ഖറും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമാണ് പുറത്ത് വിട്ടിരിക്കുന്നത്
 
ശ്രീനാഥ് രാജേന്ദ്രനായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡേ ഷോ സംവിധാനം ചെയ്തത്. ആദ്യ സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കാന്‍ പോവുന്ന ചിത്രമാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അവര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ദുല്‍ഖറും ശ്രീനാഥും ഇരുവരുടെയും ഫേസ്ബുക്കിലുടെയാണ് സിനിമയെക്കുറിച്ചുള്ള വാര്‍ത്ത വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലെ താപ്പനകള്‍ ‘ചിലരെ’ ഒറ്റപ്പെടുത്തുന്നുണ്ട്, അതിനി ഒളിച്ചുവെക്കേണ്ട കാര്യമില്ല; റിമ കല്ലിങ്കല്‍ തുറന്നടിക്കുന്നു