ഗോവിന്ദ് വസന്തക്ക് സൂപ്പർ സ്റ്റാർ സൂര്യയുടെ വക സമ്മാനം, മനസുനിറഞ്ഞ് സംഗീത സംവിധായകന്റെ വാക്കുകൾ ഇങ്ങനെ !

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (17:28 IST)
തനിക്കിഷ്ടപ്പെട്ടവർക്ക് സമ്മനങ്ങൾ നൽകുക എന്നത് തമിഴ് സൂപ്പർ താരം സൂര്യയുടെ ഒരു ശീലമാണ്. ഇപ്പോഴിതാ തൈക്കുടം ബ്രിഡ്ജിലൂടെ മലയളികൾക്കും 96ലൂടെ തെന്നിന്ത്യക്ക് മുഴുവനും പ്രിയങ്കരനായ ഗോവിന്ദ് വസന്തക്ക് സൂര്യ നൽകിയ സമ്മാനമണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. 
 
ഉറിയടി 2 എന്ന സൂര്യയുടെ ചിത്രത്തിലെ നാലു ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഗോവിന്ദാണ്. ഇതിനുള്ള സ്നേഹോപകാരമായി ഒരു മാക്ബുക്ക് പ്രോ സൂര്യ ഗോവിന്ദ് വസന്തക്ക് സമ്മാനിക്കുകയായിരുന്നു. സൂര്യക്ക് നന്ദി അറിയിച്ചുള്ള ഗോവിന്ദ് വസന്തയുടെ ഫെയിസ്ബുക്ക് പോസ്റ്റ് തരംഗമായി കഴിഞ്ഞു. 
 
‘ഉറിയടിയിലെ ഗാനങ്ങൾ സാറിന് ഇഷ്ടൂപ്പെട്ടു എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു‘ എന്നായിരുന്നു സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗോവിന്ദ് വസന്ത ഫെയിസ്ബുക്കിൽ കുറിച്ചത്. ഉറിയടി എന്ന സൂര്യ ചിത്രം തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി നുന്നേറുകയാണ്. 96ന് ശേഷം കൈനിറയെ സിനിമകളുമായി തിരക്കിലാണ് ഗോവിന്ദ് വസന്ത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments