Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭർത്താവ് ഭാര്യയെ ക്രിക്കറ്റ് ബറ്റുകൊണ്ട് അടിച്ച് അവശയാക്കിയ ശേഷം വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു, ക്രൂരമായ സംഭവം ഇങ്ങനെ

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭർത്താവ് ഭാര്യയെ ക്രിക്കറ്റ് ബറ്റുകൊണ്ട് അടിച്ച് അവശയാക്കിയ ശേഷം വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു, ക്രൂരമായ സംഭവം ഇങ്ങനെ
, വെള്ളി, 5 ഏപ്രില്‍ 2019 (15:55 IST)
ഹൈദെരാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭർത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹ്ബൂബബാദിൽ ബുധനാഴ്ച അർധരാത്രിയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ക്രിക്കറ്റ് ബറ്റുകൊണ്ട് മർദ്ദിച്ചും ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം.
 
സംഭവത്തിന് ശേഷം 37കാരനായ പ്രതി പൊലീസിൽ കീഴടങ്ങി. 11 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് ഭാര്യക്ക് അവിഹിത ബന്ധമുണ്ട് എന്ന് പ്രതി സംശയിച്ചിരുന്നു. ഇതെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കങ്ങളും വഴക്കും പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവർക്ക് ഒരു പെൺകുട്ടിയും രണ്ട് ആൺ കുട്ടികളും ഉണ്ട്.
 
കൊലപാതകത്തിൽ യുവതിയുടെ ബന്ധുക്കൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് മകളെ പ്രതി ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ആദ്യ 5G രാജ്യമായി ദക്ഷിണ കൊറിയ