Webdunia - Bharat's app for daily news and videos

Install App

ചിത്രീകരണം പൂര്‍ത്തിയാക്കി 'അദൃശ്യം' ടീം, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (11:09 IST)
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു തുടങ്ങിയത്. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zac Harriss (@zac_harriss)

 മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും ഒരുമിച്ചായിരുന്നു പുറത്തുവന്നത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് കൂടുതലും ഷൂട്ട് ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zac Harriss (@zac_harriss)

 നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zac Harriss (@zac_harriss)

രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments