ദിലീപിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'വോയ്‌സ് ഓഫ് സത്യനാഥന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റാഫിയാണ് നിര്‍വഹിക്കുന്നത്. നടന്‍ ദിലീപും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുകയാണ്.
സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
'ദീര്‍ഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം, ബാദുഷ സിനിമാസ് ഉദിക്കുകയാണ്. ആദ്യ സിനിമ വോയ്‌സ് ഓഫ് സത്യനാഥന്‍ - ബാദുഷ സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം. ഒപ്പം പ്രിയപ്പെട്ട ദിലീപേട്ടന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സുമുണ്ട്. റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.
ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഞങ്ങളുടെ ആദ്യ സംരംഭത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും എല്ലാ പ്രാര്‍ഥനകളും ഉണ്ടായിരിക്കുമെന്നു കരുതുന്നു.