Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ക്കറിന്‍റെ ചിത്രത്തില്‍ കുത്തിവരച്ചാലൊന്നും ആ ഗ്ലാമര്‍ പോകില്ല!

ഞാനും ഈ ആന്‍റണി പെരുമ്പാവൂര്‍ സാറിന്‍റെയൊക്കെ ലെവലിലേക്ക് വന്നാലോ!

ദുല്‍ക്കറിന്‍റെ ചിത്രത്തില്‍ കുത്തിവരച്ചാലൊന്നും ആ ഗ്ലാമര്‍ പോകില്ല!
, വ്യാഴം, 27 ഒക്‌ടോബര്‍ 2016 (19:43 IST)
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
 
കട്ടപ്പനയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറാകാന്‍ സ്വപ്നം കാണുന്ന യുവാവിന്‍റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
സലിംകുമാറിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവായിരിക്കും ഈ സിനിമയുടെ ഒരു സവിശേഷത. സിദ്ദിക്ക്, ധര്‍മ്മജന്‍, ജാഫര്‍ ഇടുക്കി, സീമ ജി നായര്‍ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
വളരെ മികച്ച അഭിപ്രായമാണ് ദിലീപ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ട്രെയിലറിന് ലഭിക്കുന്നത്. ദുല്‍ക്കറിന്‍റെ പോസ്റ്ററില്‍ കുത്തിവരച്ച് ഗ്ലാമര്‍ കുറയ്ക്കാന്‍ ശ്രമിക്കുന്ന നായകന്‍റെയൊക്കെ രംഗങ്ങള്‍ തിയേറ്ററുകളില്‍ ചിരിപടര്‍ത്തുമെന്ന് ഉറപ്പാണ്. 
 
നര്‍മ്മ മുഹൂര്‍ത്തങ്ങളും മികച്ച ഗാനങ്ങളും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി ഒരു തകര്‍പ്പന്‍ എന്‍റര്‍ടെയ്നറായിരിക്കും ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ആലപ്പുഴ കളക്‌ടര്‍ കൊള്ളാമല്ലോ” എന്ന തോന്നലില്‍ നിന്ന് ‘ദി കിംഗ്’ ഉണ്ടായി!