Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍സ് 120 ദിവസം ഡേറ്റ് നല്‍കി, രേവതി ഹാപ്പി!

ക്യൂന്‍ റീമേക്കില്‍ നയന്‍‌താര!

നയന്‍സ് 120 ദിവസം ഡേറ്റ് നല്‍കി, രേവതി ഹാപ്പി!
, വ്യാഴം, 7 ഏപ്രില്‍ 2016 (16:57 IST)
ഹിന്ദിയിലെ മെഗാഹിറ്റ് ചിത്രം ക്യൂന്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. കങ്കണ റനൌത് അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ നയന്‍‌താരയാണ് അവതരിപ്പിക്കുന്നത്. നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് സുഹാസിനി.
 
ബിഗ് ബജറ്റില്‍ ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന സിനിമ യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ക്യൂന്‍ എന്ന സിനിമയുടെ പ്രത്യേകതയും അതിലെ നായികാ കഥാപാത്രത്തിന്‍റെ പ്രാധാന്യവും അറിയാവുന്ന നയന്‍‌താര ഇത്രയധികം ദിവസത്തെ ഡേറ്റ് മാറ്റിവയ്ക്കാന്‍ ഒട്ടും മടികാണിച്ചില്ല.
 
രേവതി സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണ് ക്യൂന്‍ റീമേക്ക്. രേവതിയുടെ സംവിധാനത്തിലെത്തിയ മിത്ര് മൈ ഫ്രണ്ട്, ഫിര്‍ മിലേംഗേ, മുംബൈ കട്ടിംഗ് എന്നീ ചിത്രങ്ങള്‍ ഏറെ പ്രശംസ ലഭിച്ചവയാണ്. 
 
വികാസ് ബെഹ്‌ല്‍ സംവിധാനം ചെയ്ത ക്യൂന്‍ 2014 മാര്‍ച്ച് ഏഴിനാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ റനൌത് നേടി.

Share this Story:

Follow Webdunia malayalam