'പൂമരത്തിനും ഈ പോസ്റ്റ് ഇടേണ്ടി വരുമോ?'; അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് അപേക്ഷിച്ച് പോസ്റ്റിട്ട കാളിദാസിന് എട്ടിന്റെ പണി !
‘അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് ’ അപേക്ഷിച്ച് പോസ്റ്റിട്ട കാളിദാസിന് എട്ടിന്റെ പണി !
ജയറാം നായകനായെത്തിയ ആകാശമിഠായിക്ക് തിയറ്ററുകളില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്.
ചിത്രത്തിന് അംഗീകാരം ലഭിക്കാത്തതിനെക്കുറിച്ച് കാളിദാസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. കാളിദാസിന്റെ ഈ പോസ്റ്റിനടിയില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
അതേസമയം അപ്പയ്ക്ക് എത്രത്തോളം പ്രതീക്ഷയുണ്ടായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്. പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ടാണ് ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത്. എന്നാല്‍ ചിത്രം കണ്ടര്‍ക്കൊക്കെ ഈ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും കാളിദാസന്‍ പറയുന്നു.
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് നായകനായെത്തുന്ന ആദ്യ ചിത്രമായ പൂമരം പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൂമരം റിലീസ് ചെയ്താല്‍ ഇതേ പോലെ പോസ്റ്റ് ഇടേണ്ടി വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.