Webdunia - Bharat's app for daily news and videos

Install App

ബോക്സോഫീസില്‍ വെടിക്കെട്ട്! രാമലീല 30 കോടിയിലേക്ക്, എതിരാളികളില്ലാതെ ദിലീപ് !

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (19:25 IST)
രാമലീല കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 30 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം.
 
പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. കേരളത്തില്‍ കൂടുതല്‍ സെന്‍ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്‍ററുകളിലും എല്ലാ ദിവസവും ആവശ്യമായി വരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
 
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി.
 
സംവിധായകന്‍ അരുണ്‍ ഗോപിയാകട്ടെ തന്‍റെ അടുത്ത പ്രൊജക്ടിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചിത്രം മെഗാഹിറ്റാക്കിയ സംവിധായകന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ആന്‍റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments