മോഹൻലാലിനും മമ്മൂട്ടിക്കും കഴിഞ്ഞില്ല, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ദിലീപ് !
ബിഗ് എംസിനു കഴിയാത്തത് ദിലീപിനു കഴിഞ്ഞു!
ജനപ്രിയ നടൻ ദിലീപിന്റെ കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം റെക്കോർഡ് വിജയത്തിലേക്ക് കുതിക്കുകയാണ്. എന്നാൽ, കളക്ഷന്റെ കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് തകർക്കാൻ രാമലീലയ്ക്ക് സാധിച്ചിട്ടില്ല.
പക്ഷേ, ദിലീപിന്റെ കരിയറിൽ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി രാമലീല മാറുമെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം, മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്റെ സിനിമ 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍ ഇതാദ്യമാണ്.
രാമലീല റിലീസ് ചെയ്തപ്പോൾ ദിലീപ് താരസംഘടനയായ അമ്മയിലെ അംഗം ആയിരുന്നില്ല. ദിലീപിനു പ്രാഥമീക അംഗത്വം പോലും ഉണ്ടായിരുന്നില്ല. ചിത്രം റിലീസ് ചെയ്യുന്നതിനു മാസങ്ങൾക്ക് മുൻപാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്. നടിയുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പുറത്താക്കൽ.