Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുരുഗദോസിന്‍റെ ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘അകിര’ ട്രെയിലര്‍ കാണൂ! ത്രില്ലടിക്കൂ!

അകിര വരുന്നു, മുരുഗദോസിന്‍റെ ക്രൈം ത്രില്ലര്‍ - ട്രെയിലര്‍ കാണൂ!

Akira
, ചൊവ്വ, 5 ജൂലൈ 2016 (12:54 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രം ‘അകിര’ സെപ്റ്റംബര്‍ രണ്ടിനാണ് റിലീസാകുന്നത്. സൊനാക്ഷി സിന്‍‌ഹ നായികയാകുന്ന സിനിമയില്‍ പ്രധാന വില്ലനാകുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്. മുരുഗദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.
 
ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. അതിഗംഭീര വരവേല്‍പ്പാണ് ട്രെയിലറിന് ലഭിക്കുന്നത്. സൊനാക്ഷിയുടെ ആക്ഷന്‍ അവതാരം വിശദമാക്കുന്ന ട്രെയിലര്‍ അനുരാഗ് കശ്യപിന്‍റെ വില്ലന്‍ മുഖവും വെളിപ്പെടുത്തുന്നു.
 
‘മൌനഗുരു’ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് അകിര. കൊങ്കണ സെന്‍ ശര്‍മ, അതുല്‍ കുല്‍ക്കര്‍ണി, റായ് ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു.
 
ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന അകിരയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ ശേഖര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് സംഭാഷണങ്ങളല്ല കവിതകളായിരുന്നു, സിനിമയല്ല ജീവിതമായിരുന്നു; കിരോസ്തമി വിട പറയുമ്പോള്‍ ഇല്ലാതാകുന്നത്!