Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ വിശാലിനെ തല്ലും, 3 ഭാഷ സംസാരിക്കും !

Webdunia
ചൊവ്വ, 18 ജൂലൈ 2017 (12:55 IST)
വില്ലൻ എന്ന പുതിയ ചിത്രത്തിൽ ആരാണ് യഥാർത്ഥ വില്ലൻ ? അത് മോഹൻലാൽ ആണോ വിശാലാണോ തെലുങ്ക് താരം ശ്രീകാന്ത് ആണോ? സസ്പെൻസ് സസ്പെൻസായി തന്നെ നിലനിർത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
 
ചിത്രത്തിൽ മോഹൻലാലും വിശാലും നേർക്കുനേർ പോരാടുന്ന ആക്ഷൻ സീക്വൻസ് ഹൈലൈറ്റുകളിൽ ഒന്നായിരിക്കും. മഞ്ജു വാര്യർ നായികയാകുന്ന വില്ലനിൽ ഹൻസിക, റാഷി ഖന്ന തുടങ്ങിയവരും ഉണ്ട്. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കോറിയോഗ്രാഫി.
 
മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം ഒരേദിവസം പുറത്തിറങ്ങും. മൂന്ന് ഭാഷകളിലും മോഹൻലാൽ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ഇപ്പോൾ വില്ലൻ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
 
മാത്യു മാഞ്ഞൂരാൻ എന്ന പൊലീസ് ഓഫീസറെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്തമായ ലുക്കുകളാണ് ചിത്രത്തിൽ മോഹൻലാലിന് ഉള്ളത്. പൊലീസ് ഓഫീസറായും റിട്ടയർമെന്റ് കഴിഞ്ഞുമുള്ള രണ്ട് ഘട്ടങ്ങളിലുള്ള ലുക്കുകളാണ് ഉള്ളത്.
 
റോക്‌ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ത്രില്ലർ പൂർണമായും 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

കടലിലും റഷ്യന്‍ ആക്രമണം; യുക്രൈന്‍ നാവികസേനയുടെ നിരീക്ഷണ കപ്പല്‍ തകര്‍ന്നു

അടുത്ത ലേഖനം
Show comments