Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് യേശുദാസ് വിവാഹമോചിതനാകുന്നു എന്ന വാര്‍ത്തയില്‍ കഴമ്പില്ല

വിജയ് യേശുദാസും താനും പിരിയുന്നില്ലെന്ന് ഭാര്യ ദര്‍ശന

വിജയ് യേശുദാസ് വിവാഹമോചിതനാകുന്നു എന്ന വാര്‍ത്തയില്‍ കഴമ്പില്ല
, ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (17:07 IST)
ഗായകന്‍ വിജയ് യേശുദാസ് വിവാഹമോചിതനാകുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് വിജയുടെ ഭാര്യ ദര്‍ശന. തങ്ങള്‍ വേര്‍പിരിയുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ദര്‍ശന മാധ്യമങ്ങളെ അറിയിച്ചു.
 
പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞ വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിജയ് യേശുദാസ് - ദര്‍ശന ദമ്പതികളും പിരിയുന്നതായുള്ള വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പടര്‍ന്നുപിടിക്കുകയും ചെയ്തിരുന്നു.
 
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ... മോഹന്‍ലാല്‍ ഈ റെക്കോര്‍ഡും തകര്‍ത്തു, 20 കോടിയും കടന്ന് ഒപ്പം!