സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം: നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതിയുമായി അഭിഭാഷകന്‍

സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം: നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതി

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:39 IST)
ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിനെതിരെ വനിതാ കമ്മീഷന് പരാതി. സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ അഭിഭാഷകന്‍ ഗൌതം ഗുലാതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച നവാസുദ്ദീന്‍ സിദ്ദിക്കിഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയലിന്റെ ചില ഭാഗങ്ങള്‍ വസ്തുതാ വിരുദ്ധവും അതിന് പുറമേ സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് പരാതി.  
 
ആത്മകഥയില്‍ നവാസുദ്ദീന്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വനീതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. സ്വയം പ്രശസ്തി മാത്രം ആഗ്രഹിച്ച് നടന്‍ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെമന്നും പരാതിയില്‍ അഭിഭാഷകന്‍ ഗൗതം ഗുലാതി വ്യക്തമാക്കുന്നു.
 
‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ മെമ്മോറിയര്‍’ എന്ന പുസ്തകത്തില്‍ അനുവാദമില്ലാതെ നിഹാരക സിങ്ങിന്റെയും സുനിത രാജ്വറിന്റെയും പേരെടുത്ത് പരാമര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments