‘അശ്ലീല വീഡിയോ പ്രചരിച്ചവര്‍ കുടുങ്ങും, ഇതിനെതിരെ കടുത്ത നടപടിയുണ്ടാകും’: പ്രതികരണവുമായി അനു ജോസഫ്
എന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചവര്‍ കുടുങ്ങും: പ്രതികരണവുമായി അനു ജോസഫ്
സീരിയലിലൂടെ സിനിമാ രംഗത്ത് കടന്ന താരമാണ് അനു ജോസഫ്. ഇപ്പോള്‍ അനുവിന്റെ പേരില്‍ ഒരു വ്യാജ വീഡിയോ വാട്സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വിശദകരിച്ച് അനു തന്നെ രംഗത്തെത്തിയിട്ടുണ്ട്.
‘വാട്സാപ്പില്‍ എന്റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. എന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്. ഗള്‍ഫില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്. ഇതിനെതിരെ പൊലീസിന് പരാതി നല്‍കുമെന്നും അനു വ്യക്തമാക്കി.