Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിന്‍റെ ചര്‍ച്ചകള്‍ക്കിടെ സൌഹൃദമായി, സച്ചിയുടെ മരണത്തില്‍ ആകെ തകര്‍ന്ന് ജോണ്‍ ഏബ്രഹാം

അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിന്‍റെ ചര്‍ച്ചകള്‍ക്കിടെ സൌഹൃദമായി, സച്ചിയുടെ മരണത്തില്‍ ആകെ തകര്‍ന്ന് ജോണ്‍ ഏബ്രഹാം

കെ ആര്‍ അനൂപ്

, വെള്ളി, 19 ജൂണ്‍ 2020 (14:16 IST)
സംവിധായകൻ സച്ചിയുടെ വിയോഗത്തിൻറെ വേദനയിലാണ് സിനിമാലോകം. മലയാള സിനിമാ പ്ര്വര്‍ത്തകരുടെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ് ബോളിവുഡ് നടൻ ജോൺ എബ്രഹാം. സച്ചിയുടെ മരണ വാർത്തയിൽ തകർന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു.
 
അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള പകർപ്പവകാശം ജോൺ എബ്രഹാം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ജെ എ എന്റര്‍ടൈന്മെന്റ്സാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. 13 വർഷമായി സിനിമയിൽ സജീവമായ സച്ചി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കെയാണ് വിടവാങ്ങിയത്. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. 
 
സേതുവുമായി ചേർന്ന് ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം സിനിമയിലെത്തിയത്. തുടർന്ന് റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ്, ഡബിൾസ് തുടങ്ങിയ ചിത്രങ്ങൾക്കും ഇരുവരും ചേർന്ന്  എഴുതി. അനാർക്കലി ആണ് സച്ചിൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെർലെക് ടോംസ്, ചേട്ടായിസ് തുടങ്ങിയ സിനിമകൾക്കും സച്ചിയുടേതാണ് രചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി ഉപേക്ഷിച്ച കഥയുമായി എത്തുമ്പോള്‍ പൃഥ്വിരാജ് ചോദിച്ചു: ഇത് ഞാനല്ലാതെ ആര് ചെയ്യുമെടോ