Webdunia - Bharat's app for daily news and videos

Install App

100 കോടി ആവേശവുമായി ഗ്രേറ്റ്ഫാദര്‍‍, ഇത് മമ്മൂട്ടിയുടെ യൂറോപ്യന്‍ വിജയഗാഥ!

Webdunia
ശനി, 22 ഏപ്രില്‍ 2017 (19:26 IST)
മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മെഗാഹിറ്റായി മാറിയ വിവരം ആഘോഷിക്കുന്ന സമയമാണല്ലോ. പുതിയ റിപ്പോര്‍ട്ട് ചിത്രത്തിന്‍റെ യൂറോപ്പ് റിലീസിനെക്കുറിച്ചാണ്. ഗ്രേറ്റ്ഫാദറിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വമ്പന്‍ റിലീസാണ് സംഭവിച്ചിരിക്കുന്നത്. യൂറോപ്പിലെ മലയാളികള്‍ ആഘോഷത്തിമര്‍പ്പിലാണ്.
 
യുകെ, അയര്‍ലന്‍‌ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, മാള്‍ട്ട, ഉക്രെയ്ന്‍, സ്വീഡന്‍, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഗംഭീര സ്വീകരണമാണ് ഡേവിഡ് നൈനാന് ലഭിക്കുന്നത്. ഇതിനകം തന്നെ 60 കോടി കളക്ഷനിലെത്തിക്കഴിഞ്ഞ ഗ്രേറ്റ്ഫാദര്‍ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കുന്നതോടെ 100 കോടി ക്ലബില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഈ പ്രതികാരകഥയില്‍, കുറ്റവാളിയെ കണ്ടുപിടിക്കുന്നതിന് ഡേവിഡ് നൈനാന്‍ നടത്തുന്ന ബ്രില്യന്‍റ് ശ്രമങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. പിന്നെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും. അതിനുമപ്പുറം അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുക കൂടി ചെയ്തതാണ് സിനിമയുടെ മഹാവിജയത്തിന് പ്രധാന കാരണം.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഈ സിനിമ. ഹനീഫ് അദേനിക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ആദ്യചിത്രം തന്നെ 50 കോടി കടന്ന് കുതിക്കുന്നു. ഉടന്‍ തന്നെ അടുത്ത മമ്മൂട്ടിച്ചിത്രം അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments