Webdunia - Bharat's app for daily news and videos

Install App

പണം വാരുന്ന പുത്തന്‍പണം, 10 കോടിയും കടന്ന് കുതിപ്പ്!

Webdunia
ശനി, 22 ഏപ്രില്‍ 2017 (16:18 IST)
എവിടെയും ഗ്രേറ്റ്ഫാദര്‍ വിശേഷങ്ങളാണ്. ആ സിനിമ നേടുന്ന മഹാവിജയത്തിന്‍റെ വാര്‍ത്തകളും അതേപ്പറ്റിയുള്ള ചര്‍ച്ചകളുമാണ്. അതിനിടെ മമ്മൂട്ടി ആരാധകര്‍ പോലും മറന്നുപോയൊരു സംഗതിയുണ്ട്. എന്താണ് പുത്തന്‍‌പണത്തിന്‍റെ അവസ്ഥ?
 
പുത്തന്‍‌പണം ഒരു പരാജയമാണെന്ന രീതിയിലാണ് പലരും സംസാരിക്കുന്നതുതന്നെ. എന്നാല്‍ കേട്ടോളൂ, പുത്തന്‍‌പണം സൂപ്പര്‍ഹിറ്റായി മാറുകയാണ്. ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ സിനിമ കളിക്കുന്ന എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഇപ്പോഴും 80 ശതമാനത്തിലധികം സീറ്റുകള്‍ ഫുള്ളാണ്. വാരാന്ത്യങ്ങളില്‍ എല്ലാ സെന്‍ററുകളിലും ഹൌസ്ഫുള്ളാകുന്നുണ്ട്.
 
ഇതിനോടകം പത്തുകോടിക്ക് മേല്‍ കളക്ഷന്‍ വന്ന പുത്തന്‍‌പണത്തിന് എല്ലാ ബിസിനസും കഴിയുമ്പോള്‍ 20 കോടിക്ക് മുകളില്‍ പണം വാരാന്‍ കഴിയും. വിദേശരാജ്യങ്ങളിലെ വരുമാനം ഇവിടെ കൂട്ടിയിട്ടില്ല.
 
നിത്യാനന്ദ ഷേണായ് എന്ന വ്യത്യസ്തമായ കഥാപാത്രം മമ്മൂട്ടിയുടെ കരിയറിന് ലഭിച്ച നേട്ടമാണ്. കാസര്‍കോട് ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെ ഏറെ മികവോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
 
മമ്മൂട്ടി - രഞ്ജിത് ടീമിന്‍റെ മാജിക് തന്നെയാണ് പുത്തന്‍ പണത്തെ പ്രേക്ഷകരുടെ ഇഷ്ടസിനിമയാക്കി മാറ്റിയത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments