Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് അഴിമതികള്‍ തന്നെ വിഷയം,സൈജു കുറുപ്പിന്റെ 'പൊറാട്ട് നാടകം' വരുന്നു, ടീസര്‍ കാണാം

𝗣𝗼𝗿𝗮𝘁𝘁𝘂 𝗡𝗮𝗱𝗮𝗸𝗮𝗺 𝗠𝗼𝘃𝗶𝗲 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗧𝗲𝗮𝘀𝗲𝗿 s𝗮𝗶𝗷𝘂 𝗞𝘂𝗿𝘂𝗽  𝗥𝗮𝗺𝗲𝘀𝗵 𝗣𝗶𝘀𝗵𝗮𝗿𝗼𝗱𝘆 𝗥𝗮𝗵𝘂𝗹 𝗠𝗮𝗱𝗵𝗮𝘃 𝗵𝗮𝗿𝗺𝗮𝗷𝗮𝗻

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:10 IST)
സൈജു കുറുപ്പിന്റെ പുതിയ സിനിമയാണ് 'പൊറാട്ട് നാടകം'.നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ആണ് ശ്രദ്ധ നേടുന്നത്. 'സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല' എന്നെഴുതി കൊണ്ടാണ് ടീസര്‍ എത്തിയത്.
 
കേരള കര്‍ണാടക അതിര്‍ത്തിയിലെ ഗോപാലപുരം എന്നൊരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി , സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍ (ന്നാ താന്‍ കേസ് കൊട് ഫെയിം ) അനില്‍ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്,ജിജിന , ചിത്രാ നായര്‍ , ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മോഹന്‍ലാല്‍, ഈശോ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
 
 എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റേയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറില്‍ വിജയന്‍ പള്ളിക്കര ആണ് 'പൊറാട്ട് നാടകം' നിര്‍മ്മിക്കുന്നത്.നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ബി.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് രാഹുല്‍ രാജ് ആണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴങ്ങാതെ വന്നപ്പോള്‍ എന്നെ ഇന്‍സല്‍ട്ട് ചെയ്യാന്‍ തുടങ്ങി, നിര്‍ത്തി പോകുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി; സംവിധായകനില്‍ നിന്നുള്ള മോശം പെരുമാറ്റത്തെ കുറിച്ച് ഗീത വിജയന്‍