Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ ഉപേക്ഷിച്ചതാണ്,15 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരിച്ചുകൊണ്ടുവന്നത് ബ്ലെസ്സി, ആ ജീവിതകഥ തുറന്ന് പറഞ്ഞ് മുരളി ഗോപി

Murali Gopy

കെ ആര്‍ അനൂപ്

, ബുധന്‍, 26 ജൂണ്‍ 2024 (15:31 IST)
Murali Gopy
ബ്ലെസിയും മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തിന് 2009-ല്‍ ലഭിച്ചത് ഭ്രമരം എന്ന സിനിമയാണ്. ചിത്രം റിലീസ് ചെയ്ത 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്‍മ്മക്കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ മുരളി ഗോപി.
2004-ല്‍ രസികന്‍ എന്ന ചിത്രത്തിലൂടെ വരവറിച്ച നടന്‍ അഞ്ചുവര്‍ഷത്തെ ഇടവേള പിന്നീട് എടുത്തു. ശേഷം ഭ്രമരത്തിലൂടെ വന്‍ തിരിച്ചു വരവ് നടത്തി.
 
 മുരളി ഗോപിയുടെ വാക്കുകളിലേക്ക് 
 
'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ....
 
കാഴ്ച, തന്മാത്ര, പളുങ്ക്, ഭ്രമരം, ആടുജീവിതം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ മറ്റൊരു ചലച്ചിത്ര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകനാണ് ബ്ലെസ്സി. മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ നടന്മാരെ വേണ്ടവിധം ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.ആടുജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ഏതായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബ്ലെസ്സി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു.
 
സിനിമയുടെ ജോലികള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച പി കെ സജീവ്, ആനി സജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ നിര്‍മ്മിക്കുക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും