Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കഥാകൃത്തായതില്‍ മുഖ്യ പങ്ക് മമ്മൂക്കയ്ക്ക്, കാഴ്ചയുടെ കഥ പറഞ്ഞപ്പോള്‍ പ്രശസ്തരില്‍ നിന്ന് അവഗണന: ബ്ലെസി

തിരക്കഥാകൃത്തായതില്‍ മുഖ്യ പങ്ക് മമ്മൂക്കയ്ക്ക്, കാഴ്ചയുടെ കഥ പറഞ്ഞപ്പോള്‍ പ്രശസ്തരില്‍ നിന്ന് അവഗണന: ബ്ലെസി
, വെള്ളി, 27 ഓഗസ്റ്റ് 2021 (12:05 IST)
താന്‍ ഒരു എഴുത്തുകാരന്‍ ആയതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി മമ്മൂട്ടിയാണെന്ന് സംവിധായകന്‍ ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി കാഴ്ച സംവിധാനം ചെയ്താണ് ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്. കാഴ്ചയുടെ തിരക്കഥയും ബ്ലെസി തന്നെയായിരുന്നു. കാഴ്ച റിലീസ് ചെയ്തിട്ട് ഇന്നേക്ക് 17 വര്‍ഷം ആകുമ്പോള്‍ ബ്ലെസിയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. 
 
'ഞാനൊരു എഴുത്തുകാരന്‍ ആയതില്‍ മുഖ്യ പങ്ക് വഹിച്ചത്, അല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് മമ്മൂക്കയാണ്. കാഴ്ചയുടെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആര് ഇത് എഴുതും എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു. ഞാന്‍ പല പ്രശസ്തരായ എഴുത്തുകാരോടും കാഴ്ചയുടെ കഥ പറഞ്ഞു. പലരും കഥ കേട്ട് കളിയാക്കി വിട്ടു. അവഗണനയാണ് പലയിടത്തു നിന്നും നേരിട്ടത്. പിന്നീടാണ് എന്നോട് തന്നെ തിരക്കഥ എഴുതാന്‍ മമ്മൂക്ക ആവശ്യപ്പെടുന്നത്. സിനിമയ്ക്ക് ഭാഷയുടെ ആവശ്യമില്ലെന്നും ദൃശ്യമാണ് സിനിമയുടെ ഭാഷയെന്നും എനിക്ക് തിരിച്ചറിവുണ്ടായി,' ബ്ലെസി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യയുമായി ഗോസിപ്പ്; അന്ന് മഞ്ജു ദിലീപിനോട് പറഞ്ഞത് ഇങ്ങനെ