Publish Date: Tue, 26 Jul 2022 (09:07 IST)
Updated Date: Tue, 26 Jul 2022 (09:10 IST)
നടന്‍ ഇന്ദ്രന്‍സ് കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നു പോകുന്നത്. നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. അക്കൂട്ടത്തില്‍ ആദ്യം എത്തുക 19(1)(a) ആണ്. സിനിമയിലൊരു ചെറിയ വേഷത്തിലാണ് നടന്‍ എത്തുന്നത്.
വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19(1)(എ) യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് പ്രദര്‍ശത്തിന് എത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു.
ജൂലൈ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.