Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മക്കള്‍ സെല്‍വന്‍' മലയാളത്തിലേക്ക്, നിത്യ മേനോനും ഇന്ദ്രജിത്തും,19 1 a ഒ.ടി.ടി റിലീസിന്

19 1 a Movie Nithya Menen Vijay Sethupathi Dinsey+ Hotstar Malayalam Anto Joseph Film Company Nithya Menen Indrajith Sukumaran Dinsey+ Hotstar Asianet  Coming Soon

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ജൂലൈ 2022 (09:00 IST)
നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈകാതെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.ഒ.ടി.ടി റിലീസാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ തന്നെ അറിയിക്കാം എന്ന് സംവിധായിക ഇന്ദു വി.സ് അറിയിച്ചു.
 
നവാഗതനായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് നല്ല പ്രേക്ഷക സ്വീകാര്യത ലഭിക്കാനിടയുണ്ട്. ആദ്യമായി ഒരു മുഴുനീള മലയാള ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയ... ഇത് സാധ്യമാക്കിയതിന് നന്ദി !പേര്‍ളി മാണി ഷോയില്‍ ഫഹദ് ഫാസില്‍, വീഡിയോ