Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞെട്ടിക്കാന്‍ ദിലീപ്, പിന്തുണയുമായി ഷങ്കറിന്‍റെ ടീം!

Professor Dinkan
, ബുധന്‍, 11 ഏപ്രില്‍ 2018 (15:34 IST)
ദിലീപിന്‍റെ ജീവിതത്തിലെയും കരിയറിലെയും പുതിയ തുടക്കമായിരുന്നു രാമലീല. പ്രതിസന്ധികളെയെല്ലാം ചങ്കൂറ്റത്തോടെ നേരിട്ട് നേടിയ അത്യപൂര്‍വ്വ വിജയം. ജനപ്രിയനായകന്‍ കൂടുതല്‍ കരുത്തോടെ മലയാള സിനിമയില്‍ നിറയുന്ന കാഴ്ചയ്ക്കാണ് രാമലീല തുടക്കം കുറിച്ചത്. ഇനി വ്യത്യസ്തതകളുടെ ഉത്സവമായി കമ്മാരസംഭവം വരികയാണ്. അതും കഴിഞ്ഞാല്‍ പ്രൊഫസര്‍ ഡിങ്കന്‍.
 
ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ മലയാളികള്‍ക്ക് ആഘോഷിക്കാവുന്ന ഒരു പ്രൊജക്ടായിരിക്കും. പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ക്യാമറാമാന്‍ രാമചന്ദ്രബാബു ആണ്. റാഫിയാണ് തിരക്കഥ.
 
ഷങ്കറിന്‍റെ 2.0യുടെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ തന്നെയാണ് പ്രൊഫസര്‍ ഡിങ്കന്‍റെ 3ഡി വിസ്മയത്തിന് പിന്നിലും ഉള്ളത്. കോടികള്‍ ചെലവഴിച്ച് സാങ്കേതികത്തികവോടെയാണ് ഡിങ്കനും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിഷ്വല്‍ ട്രീറ്റായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍.
 
എന്നെങ്കിലും തന്‍റെ മാജിക് വിദ്യകളാല്‍ ലോകത്തെ അമ്പരപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. അതിനായി വളരെ സാഹസികവും അപകടകരവുമായ മാജിക് വിദ്യകള്‍ പരിശീലിക്കുകയാണ് അയാള്‍. എന്നാല്‍ അതിനിടെ സംഭവിക്കുന്ന ചില പാളിച്ചകള്‍ സമൂഹത്തിന് തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
 
കുടുംബങ്ങളെയും കുട്ടികളെയും ലക്‍ഷ്യമിട്ടാണ് ദിലീപ് ഈ സിനിമ ഒരുക്കുന്നത്. റാഫിയുടെ തകര്‍പ്പന്‍ കോമഡികള്‍ നിറഞ്ഞ തിരക്കഥ തന്നെയാണ് പ്രൊഫസര്‍ ഡിങ്കന്‍റെ ക്യാച്ചിംഗ് പോയിന്‍റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 ‘വാത്സല്യ’വര്‍ഷങ്ങള്‍ !