2 Years Of Vikram Movie :രണ്ടാം വാർഷികം ആഘോഷിച്ച് വിക്രം ടീം, രണ്ടാം ഭാഗം ഉണ്ടാകുമോ?

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജൂണ്‍ 2024 (13:12 IST)
2 Years Of Vikram Movie
എന്നും സിനിമ പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ഉലകനായകൻ കമൽഹാസൻ. മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ് അദ്ദേഹത്തിന്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ കരിയറിലെ ബെസ്റ്റ് വിക്രം സിനിമ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.
 
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമൽഹാസിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. 40 കോടിയിൽ കൂടുതലാണ് 'വിക്രം' കേരളത്തിൽനിന്ന് മാത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ഗ്രോസ് 401.90 കോടി രൂപയാണ്.
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി വിക്രം മാറി. യുകെ, യുഎഇ, സിംഗപ്പൂർ, തമിഴ്‌നാട് എന്നിവിടങ്ങളിലും റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
 
കമൽഹാസനൊപ്പം അഭിനയിക്കുക എന്നത് സൂര്യയുടെ ഒരു സ്വപ്നമാണ്. അത് സാധിച്ചതിലുള്ള സന്തോഷമായിരുന്നു വിക്രം പുറത്തിറങ്ങിയപ്പോൾ സൂര്യ പങ്കുവെച്ചത്.വിക്രം ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിരുന്നു.റോളക്സ് എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
വിജയ് സേതുപതി,അർജുൻ ദാസ്, കാളിദാസ് ജയറാം, നരേൻ, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.രത്‍നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments