Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി 'മാളികപ്പുറം' നടി ദേവനന്ദ

Back to school

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജൂണ്‍ 2024 (11:26 IST)
'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി സ്‌കൂളിലേക്ക് പോകുകയാണ്. അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്ന ത്രില്ലിലാണ് ദേവനന്ദ. മാസങ്ങള്‍ക്ക് ശേഷം കൂട്ടുകാരെ കാണാനും അവര്‍ക്കൊപ്പം സിനിമാ വിശേഷങ്ങള്‍ കൂടി പങ്കുവെക്കാനുണ്ട് താരത്തിന്.രാജഗിരി പബ്ലിക് സ്‌കൂള്‍ കളമശ്ശേരിയിലാണ് ദേവനന്ദ പഠിക്കുന്നത്.
 
'അറിവിന്റെ ലോകത്തേക്ക് നടക്കുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍',-ദേവനന്ദ എഴുതി.
ഹൊറര്‍ ഫാന്റസി ചിത്രമായ 'ഗു'ലാണ് ദേവനന്ദ ഒടുവിലായി അഭിനയിച്ചത്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രത്തില്‍ മിന്ന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.പാന്‍ ഇന്ത്യ സ്റ്റാര്‍ തമന്നയും റാഷി ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തിയ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'അരണ്‍മനൈ 4' വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഈ സിനിമയിലൂടെയാണ് ദേവനന്ദ തമിഴ് അരങ്ങേറ്റം കുറിച്ചത്.
 
മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍,2018 തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകാരെ ഞാനും സ്‌കൂളില്‍ പോകുകയാ.. പുത്തന്‍ യൂണിഫോമും ബാഗുമായി സന്തോഷത്തോടെ തെന്നല്‍ അഭിലാഷ്