Webdunia - Bharat's app for daily news and videos

Install App

2023 Round up: സണ്ണി ഡിയോള്‍,ഷാറൂഖ് ഖാന്‍ അവസാനം ബോബി ഡിയോളും, 90സ് കിഡ്‌സിന്റെ ഹീറോകള്‍ കളം നിറഞ്ഞ 2023

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2023 (17:34 IST)
ബോളിവുഡ് സിനിമയെ സംബന്ധിച്ച് നല്ല പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് 2023ന് അവസാനമാകുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ ബോക്‌സോഫീസ് തുടര്‍ച്ചയായി കീഴടക്കി തുടങ്ങിയപ്പോള്‍ സ്ഥിരമായി മോശം ചിത്രങ്ങള്‍ സമ്മാനിച്ചിരുന്ന അവസ്ഥയില്‍ നിന്നാണ് 2023ന് ബോളിവുഡ് തുടക്കം കുറിച്ചതെങ്കിലും പത്താന്‍ എന്ന സിനിമയിലൂടെ ഷാറൂഖ് ഖാന്‍ വലിയ വിജയം സമ്മാനിച്ചതിനെ തുടര്‍ന്ന് പതിവ് പ്രൗഡിയിലേക്കുള്ള ബോളിവുഡിന്റെ പടയോട്ടമാണ് പിന്നീട് കാണാനായത്. ഹിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന വ്യവസായം എന്നതിലേക്ക് ബോളിവുഡ് തിരിച്ചെത്തി എന്നത് മാത്രമല്ല 2023നെ പ്രധാനമാക്കുന്നത്. ഒപ്പം ഏറെ കാലമായി നിറം മങ്ങി നിന്നിരുന്ന 90 കളിലെയും 2000 കാലഘട്ടത്തിന്റെയും ഹീറോകളായ സണ്ണി ഡിയോള്‍,ഷാറൂഖ് ഖാന്‍,ബോബി ഡിയോള്‍ എന്നീ താരങ്ങളുടെ ശക്തമായ തിരിച്ചുവരവുകളും 2023ല്‍ നടന്നു.
 
പത്താന്‍ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാനായ ഷാറൂഖ് ഖാന്റെ തിരിച്ചുവരവ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 534 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. പിന്നാലെ ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രമായ ജവാന്‍ 640 കോടി രൂപയും ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കി. ക്രിസ്മസ് റിലീസായെത്തിയ രാജ്കുമാര്‍ ഹിറാനി ഷാറൂഖ് ചിത്രവും വലിയ വിജയമാണ് ബോക്‌സോഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
അതേസമയം 2001ലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗദ്ദര്‍: എക് പ്രേം കഥ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഗദ്ദര്‍ 2വിലൂടെയാണ് സണ്ണി ഡിയോള്‍ ബോളിവുഡിനെ ഞെട്ടിച്ചത്. 2001ലെ ആദ്യ ചിത്രത്തില്‍ നായികയായ അമീഷ പട്ടേല്‍ തന്നെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബോക്‌സോഫീസില്‍ നിന്നും 525 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. സണ്ണി ഡിയോളിനെ കൂടാതെ ഡിയോള്‍ കുടുംബത്തില്‍ നിന്നുള്ള എല്ലാവരില്‍ നിന്നും ഹിറ്റ് ചിത്രങ്ങള്‍ പിറന്ന വര്‍ഷമായിരുന്നു 2023. റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്രയും അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ സിനിമയിലൂടെ ബോബി ഡിയോളും ശക്തമായ തിരിച്ചുവരവുകള്‍ നടത്തി. 531 കോടി രൂപയാണ് രണ്‍ബീര്‍ ചിത്രമായ അനിമല്‍ ഇന്ത്യയില്‍ നിന്നും കളക്റ്റ് ചെയ്തത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം

അടുത്ത ലേഖനം
Show comments