Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

2023ല്‍ ഉറപ്പായും കണ്ടിരിക്കേണ്ട 8 മലയാള സിനിമകള്‍

Best Malayalam movies 2023 Malayalam movies must watch 2023 Malayalam best movies master watch Malayalam movie 2023 Malayalam movies latest Malayalam movies Malayalam cinema Bollywood Malayalam romantic trailer Malayalam feel good movie Malayalam trailer Malayalam box office hit movies Malayalam movies Malayalam film Malayalam cinema Malayalam cinema news 8 movies to watch for sure in 2023

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഡിസം‌ബര്‍ 2023 (17:09 IST)
2023 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ പിറന്നു. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാതെ എത്തിയ ചിത്രങ്ങളാണ് കൂടുതലും തിയേറ്ററുകളില്‍ പിടിച്ചുനിന്നത്. 2018 എന്ന ചിത്രത്തിലൂടെ മോളിവുഡ് ആദ്യമായി 200 കോടി ക്ലബ്ബില്‍ കയറിയതും ഈ വര്‍ഷം. 2023ലെ മസ്റ്റ് വാച്ച് മലയാള സിനിമകള്‍ ഏതൊക്കെയാണ് നോക്കാം.
 
രോമാഞ്ചം
 
ഫെബ്രുവരി മൂന്നിനാണ് രോമാഞ്ചം തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍നിന്ന് മാത്രമായി 41 കോടി ചിത്രം സ്വന്തമാക്കി.ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 70 കോടിയാണ്.നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് 'രോമാഞ്ചം' എന്ന ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്, സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ച സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
 
പാച്ചുവും അത്ഭുതവിളക്കും
 
നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും ഫഹദ് നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ല. 2023ലെ ഫഹദിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്.
കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 11 കോടിയും വിദേശത്ത് നിന്ന് 4.45 കോടിയും മാത്രമാണ് നേടിയത്.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന്റെ അന്തിമ കളക്ഷന്‍ 17.2 കോടിയാണ്.
മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
പൂക്കാലം 
 
ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തിയ 'ആനന്ദം' സംവിധായകന്റെ 'പൂക്കാലം' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.ഹോട്ട് സ്റ്റാറിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.നൂറു വയസ്സുള്ള അപ്പനായി എത്തുന്ന വിജയരാഘവന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രായമേറിയ അമ്മൂമ്മയായി കെപിഎസി ലീലയും വേഷമിടുന്നു. ഇതെല്ലാം കാഴ്ചക്കാരുടെ മനസ്സില്‍ പൂക്കാലം തീര്‍ത്തു. 2023 മനസ്സ് നിറച്ച ചിത്രങ്ങളില്‍ മുന്നില്‍ തന്നെ ഉണ്ടാകും പൂക്കാലം.
 
കണ്ണൂര്‍ സ്‌ക്വാഡ് 
 
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്‌സും കണ്ണൂര്‍ സ്‌ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്.റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായി. വലിയ ബഹളങ്ങളൊന്നും ഇല്ലാതെ എത്തി തിയേറ്ററുകളില്‍ ആളെ നിറച്ച ചിത്രം 2023ല്‍ പിറന്ന മികച്ച സിനിമ തന്നെയായി മാറി

2018
ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ തൊട്ടതും 2018 തന്നെയാണ്.കേരളക്കര 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. കേരളത്തിന് പുറത്തും 2018 ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് നാടുകളില്‍ നിന്ന് 10 കോടിയിലധികം സിനിമ നേടി.തമിഴിലും കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചു.സോണി ലിവിലാണ് ചിത്രം ഒ.ടി.ടി റിലീസായത്.
 
ആര്‍ഡിഎക്‌സ്
റിയലിസ്റ്റിക് ഡ്രാമ സിനിമകളുടെ ട്രാക്ക് മാറ്റി മോളിവുഡ് ആക്ഷന്‍ പായ്ക്ക്ഡ് മാസ്സ് മസാല ചിത്രങ്ങളെ സ്‌നേഹിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നഹാസ് ഹിദായത്ത് സംവിധാനം 'ആര്‍ഡിഎക്‌സ്' മൗത്ത് പബ്ലിസിറ്റി നേടി ആളുകളെ തിയറ്ററുകളില്‍ എത്തിച്ചു. 2023ല്‍ മുതല്‍ പിറന്ന മികച്ച ഒരു അടിപടമായി മാറി ആര്‍ഡിഎക്‌സ്.
 
പ്രണയ വിലാസം
 
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ വിജയ കൂട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയപ്പോള്‍ അതും വിജയം കൊയ്തു.അര്‍ജുന്‍ അശോകും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' സിനിമ പ്രേമികളുടെ ഉള്ള് നിറച്ചു.
ഫെബ്രുവരി 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
നെയ്മര്‍
 
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ നിന്ന് ഈ കുഞ്ഞ് സിനിമ 10 കോടിയില്‍ കൂടുതല്‍ നേടിയിരുന്നു. മൂന്നു കോടിയോളം ആണ് സിനിമയുടെ ബജറ്റ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യക്കൊപ്പം അഭിനയിക്കാന്‍ നസ്രിയ വാങ്ങുന്നത് കോടികള്‍, നടിയുടെ ആസ്തി