Webdunia - Bharat's app for daily news and videos

Install App

അജിത്,വിജയ്,രജനീ,കമല്‍,സൂര്യ,ധനുഷ്, വിക്രം: 2024ല്‍ എല്ലാ തമിഴ് താരങ്ങളില്‍ നിന്നും വമ്പന്‍ സിനിമകള്‍, തമിഴ് സിനിമ സംഭവമാകാന്‍ പോകുന്ന വര്‍ഷം

2024ല്‍ തമിഴ് സിനിമയില്‍ നിന്നും വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയേറിയ ചിത്രങ്ങളെ പരിചയപ്പെടാം

Webdunia
ബുധന്‍, 3 ജനുവരി 2024 (12:55 IST)
2023 തമിഴ് സിനിമയെ സംബന്ധിടത്തോളം മികച്ച വര്‍ഷമായിരുന്നു. വലിയ വിജയങ്ങള്‍ക്കൊപ്പം തന്നെ മികച്ച സിനിമകളെന്ന് പേരെടുത്ത ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ തമിഴ് സിനിമയ്ക്ക് കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നു. 2024ലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രതീക്ഷയുള്ള ഒരുപറ്റം വേറെയും സിനിമകള്‍ തമിഴകത്ത് നിന്നും വരാനുണ്ട്. അജിത്, വിജയ്,രജനീകാന്ത്,കമല്‍ഹാസന്‍,സൂര്യ,ശിവകാര്‍ത്തികേയന്‍,ധനുഷ്,വിക്രം എന്നീ പ്രധാന താരങ്ങളുടെയെല്ലാം വമ്പന്‍ റിലീസുകള്‍ ഉള്ള വര്‍ഷമാണ് 2024.2024ല്‍ തമിഴ് സിനിമയില്‍ നിന്നും വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയേറിയ ചിത്രങ്ങളെ പരിചയപ്പെടാം
 
കമല്‍ഹാസന്‍
 
2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 2023ല്‍ കമല്‍ഹാസന്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ 2024ല്‍ താരത്തിന്റെ 2 ചിത്രങ്ങള്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതേസമയം 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒരുമിക്കുന്ന തഗ് ലൈഫ് എന്ന ചിത്രവും 2024ല്‍ പുറത്തിറങ്ങിയേക്കും. നടനെന്ന നിലയിലും താരമെന്ന നിലയിലും കമല്‍ഹാസന് മൈലേജ് സമ്മാനിക്കുന്നതാകും ഇരുചിത്രങ്ങളും.
രജനീകാന്ത്
 
ജയ് ഭീം എന്ന സിനിമയ്ക്ക് ശേഷം ജ്‌നാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2024ല്‍ രജനീകാന്തിന്റേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്‍,ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പടെ വമ്പന്‍ താരനിരയാണ് ചിത്രത്തിനുള്ളത്. വേട്ടയ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം രജനിയ്ക്ക് 2024ലും വമ്പന്‍ വിജയം സമ്മാനിക്കുമെന്ന് കണക്കാക്കുന്നു. ഇതിന് പിന്നാലെ ലോകേഷ് കനകരാജ് ചിത്രത്തിലും രജനീകാന്ത് പ്രത്യക്ഷപ്പെടും. മകളായ സൗന്ദര്യ രജനീകാന്ത് ഒരുക്കുന്ന ലാല്‍ സലാം എന്ന സിനിമയിലും 2024ല്‍ രജനീകാന്തിനെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
 
വിജയ്
 
ലിയോ എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വെങ്കട് പ്രഭു സിനിമയാണ് താരം ചെയ്യുന്നത്. അജിത്തിന് മങ്കാത്തയും ചിമ്പുവിന് മാനാടും സമ്മാനിച്ച വെങ്കട് പ്രഭു പുതുമയുള്ള കഥയാകും വിജയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടാവുക എന്ന് ആരാധകര്‍ കരുതുന്നു. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് പേരിട്ടിരിക്കുന്ന വിജയ് വെങ്കട് പ്രഭു ചിത്രം ടൈം ട്രാവല്‍ അടിസ്ഥാനമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയെ കൂടാതെ ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ 2വിലാകും താരം ഈ വര്‍ഷം അഭിനയിക്കുക. എന്നാല്‍ 2024ല്‍ ലോകേഷ് സിനിമ റിലീസ് ചെയ്യാന്‍ സാധ്യത കുറവാണ്.
 
അജിത്കുമാര്‍
 
2023 തുടക്കത്തില്‍ പുറത്തിറങ്ങിയ തുനിവ് എന്ന സിനിമയ്ക്ക് ശേഷം വലിയ ഇടവേളയെടുത്താണ് അജിത് അടുത്ത സിനിമയ്ക്ക് കൈകൊടുത്തത്. വിഗ്‌നേഷ് ശിവനാകും അടുത്ത അജിത് പടം സംവിധാനം ചെയ്യുക എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും മഗിഴ് തിരുമേനിയാകും വിടാമുയര്‍ച്ചി എന്ന് പേരിട്ടിരിക്കുന്ന സിനിമ ചെയ്യുക. ഒരു ക്രിമിനല്‍ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞുകയറുന്ന സ്‌പൈ ആയാണ് ചിത്രത്തില്‍ അജിത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
 
സൂര്യ
 
നടനെന്ന നിലയിലും താരമെന്ന നിലയിലും സൂര്യ കളം പിടിക്കുന്ന വര്‍ഷമാകും 2024. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന കങ്കുവയാണ് 2024ല്‍ സൂര്യയുടേതായി ആദ്യം ഇറങ്ങുന്ന സിനിമ. സിരുത്തൈ സിവ ഒരുക്കുന്ന സിനിമ തമിഴ് സിനിമ ഇന്ന് വരെ കണ്ടതില്‍ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ശിവ സിനിമയ്ക്ക് ശേഷം സുധാ കൊങ്ങര സിനിമയിലാകും സൂര്യ ഈ വര്‍ഷം അഭിനയിക്കുക. വിദ്യാര്‍ഥി രാഷ്ട്രീയം വിഷയമാക്കുന്ന സിനിമയില്‍ അവിസ്മരണീയമായ ഒരു വേഷത്തിലാകും സൂര്യ എത്തുക.
 
ധനുഷ്
 
നായകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ധനുഷ് സാന്നിധ്യം അറിയിക്കുന്ന വര്‍ഷമാകും 2024. തമിഴകത്ത് പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ മധീശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. ധനുഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഒരു സുപ്രധാന വേഷത്തിലെത്തും. സംവിധായകനെന്ന നിലയില്‍ 2 ചിത്രങ്ങളാണ് 2024ല്‍ ധനുഷ് ചെയ്യുന്നത്. ധനുഷിന്റെ അന്‍പതാം ചിത്രമായി ഒരുങ്ങുന്ന ആദ്യ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാം സിനിമയില്‍ മലയാളി താരങ്ങളായ മാത്യൂ,അനശ്വര,പ്രിയ വാര്യര്‍ എന്നിവരടങ്ങുന്ന പുതുമുഖ താരങ്ങളാണുള്ളത്.
 
വിക്രം
 
പാ രഞ്ജിത് സംവിധാനം ചെയ്ത വമ്പന്‍ ബജറ്റിലൊരുങ്ങുന്ന തങ്കലാനാണ് വിക്രമിന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.
 
ശിവകാര്‍ത്തികേയന്‍
 
സയന്‍സ് ഫിക്ഷന്‍ കോമഡിയായി ഒരുങ്ങുന്ന അയലാനാണ് ശിവകാര്‍ത്തികേയന്റേതായി 2024ല്‍ പുറത്തിറങ്ങാനുള്ളത്. ഏറെ നാളായി തമിഴ് സിനിമയില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന സിനിമയെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments