Select Your Language

Notifications

webdunia
webdunia
webdunia
webdunia

IFFK: ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ

IFFK: ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (17:35 IST)
ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഫെബ്രുവരി,മാർച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
 
അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബറിൽ തന്നെ ഇത്തവണ മേള നടത്താനാണ് സംഘാടകരുടെ തീരുമാനം.അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. 2021 സ്സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ പൂർത്തിയായ ചിത്രങ്ങളാകും മേളയിൽ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ 2022 ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ വീഞ്ഞ് പോലെ, പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍; ഫഹദിനെ ചേര്‍ത്തുപിടിച്ച് നസ്രിയ