Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗോത്രവാസികളുടെ പോരാട്ടങ്ങളെ അവരുടെ ദുരവസ്ഥയെ ശക്തമായി രേഖപ്പെടുത്തി'; സൂര്യയുടെ ജയ് ഭീമിനെക്കുറിച്ച് കമല്‍ഹാസന്‍

'ഗോത്രവാസികളുടെ പോരാട്ടങ്ങളെ അവരുടെ ദുരവസ്ഥയെ ശക്തമായി രേഖപ്പെടുത്തി'; സൂര്യയുടെ ജയ് ഭീമിനെക്കുറിച്ച് കമല്‍ഹാസന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 3 നവം‌ബര്‍ 2021 (11:26 IST)
സൂര്യയുടെ 'ജയ് ഭീം' മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. സിനിമാ ലോകത്തെ പ്രമുഖ എല്ലാം ആദ്യം തന്നെ സിനിമ കണ്ടു എന്ന് തോന്നുന്നു.കമല്‍ഹാസന്‍ സൂര്യയുടെ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി.
 
'ജയ് ഭീം കണ്ടു, കണ്ണുനീരോടുകൂടെ, സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ഗോത്രവാസികളുടെ പോരാട്ടങ്ങളെ അവരുടെ ദുരവസ്ഥയെ ശക്തമായി രേഖപ്പെടുത്തി. ശബ്ദമില്ലാത്തവരുടെ വേദനയും മുറുമുറുപ്പും സമൂഹത്തിന്റെ പൊതു മനസ്സാക്ഷിക്ക് മുന്നിലെത്തിക്കാന്‍ ശ്രമിച്ച സൂര്യയ്ക്കും, ജ്യോതികയ്ക്കും, മുഴുവന്‍ പേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍' -കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
 
2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഉള്ളത്. എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 2ന് സിനിമ റിലീസ് ചെയ്തു.
 
സൂര്യയുടെ കരിയറിലെ 39-ാം സിനിമ കൂടിയാണിത്.കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്.
 
ഒരുത്തന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍.മണികണ്ഠനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജും മലയാളി നടി ലിജോമോള്‍ ജോസും ഈ ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ടവും സംസാരവും കണ്ടപ്പോള്‍ ട്രാക്ക് എങ്ങോട്ടാണെന്ന് മനസിലായി, കിഷോറിനോട് അങ്ങോട്ട് പോയി ചോദിച്ചത് ദേവി ചന്ദന; സൗഹൃദം പ്രണയമായ കഥ