Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെജിഎഫ് നിര്‍മാതാക്കളുടെ സിനിമയില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ ? അടുത്തവര്‍ഷം വരുന്നത് വമ്പന്‍ പ്രഖ്യാപനം

കെജിഎഫ് നിര്‍മാതാക്കളുടെ സിനിമയില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ ? അടുത്തവര്‍ഷം വരുന്നത് വമ്പന്‍ പ്രഖ്യാപനം

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:04 IST)
സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ടായിരുന്നു കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രവുമായി വരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.777 ചാര്‍ളി നടന്‍ രക്ഷിത് ഷെട്ടിയും കാന്താര താരം റിഷെബ് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്നതിന് പിന്നില്‍ സത്യമെന്നാണ് പുതിയ വിവരം.
 
ഹോംബാലെ ഫിലിംസുമായി ബന്ധപ്പെട്ട ആളുകള്‍ തന്നെയാണ് വാര്‍ത്തകള്‍ നിഷേധിച്ചത്. അടുത്തവര്‍ഷം ഒരു വമ്പന്‍ പ്രഖ്യാപനം വരാനിരിക്കുന്നുണ്ടെന്നും അതിന്റെ കാസ്റ്റിംഗ് നടന്നിട്ടില്ലെന്നും ആണ് ലഭിക്കുന്ന വിവരം.
 
കെ ജി എഫ് സംവിധായകന്റെ സലാര്‍, ഫഹദ് ഫാസിലിന്റെ ധൂമം, കീര്‍ത്തി സുരേഷിന്റെ രഘു താത്ത എന്നീ സിനിമകളാണ് ഹോംബാലെ ഫിലിംസ് പുതുതായി നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ, വീഡിയോയ്ക്ക് രൂക്ഷവിമർശനം