Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാൽക്കേയ്ക്ക് ഒരു മോഹൻലാൽ അവാർഡ് നൽകണം, വൈറലായി ആർജിവിയുടെ പോസ്റ്റ്

Mohanlal, Dada Saheb phalke award, Ram gopal varma, cinema,മോഹൻലാൽ, ദാദ സാഹേബ് ഫാൽക്കെ, രാം ഗോപാൽ വർമ, സിനിമ

അഭിറാം മനോഹർ

, ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (10:22 IST)
ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് രാം ഗോപാല്‍ വര്‍മ മോഹന്‍ലാലിന്റെ പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദ സാഹേബ് ഫാല്‍ക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും താന്‍ കണ്ടിട്ടില്ലെന്നും തമാശയായി പറഞ്ഞ രാം ഗോപാല്‍ വര്‍മ താന്‍ പക്ഷേ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ദാദ സാഹേബ് ഫാല്‍ക്കെയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
 
എനിക്ക് ദാദ സാഹേബ് ഫാല്‍ക്കെയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തതെന്നറിയാം. പക്ഷേ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനായിട്ടില്ല. പക്ഷേ ഞാന്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ട്. അറിഞ്ഞിട്ടുമുണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദ സാഹേബ് ഫാല്‍ക്കെയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. രാം ഗോപാല്‍ വര്‍മ കുറിച്ചു.
 
സിനിമ- സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാളം നടനാണ് മോഹന്‍ലാല്‍. നേരത്തെ സംവിധാന മികവിന്‍ അടൂര്‍ ഗോപാലകൃഷ്ണനും പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്