ആദ്യ മൂന്ന് ദിവസം സിനിമയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; കങ്കുവ എട്ട് നിലയിൽ പൊട്ടിയതോടെ ഹർജിയുമായി നിർമാതാക്കൾ

നിഹാരിക കെ എസ്
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (12:14 IST)
ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി തമിഴ് സിനിമാ നിർമാതാക്കാൾ. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ സമീപകാലത്ത് ഇറങ്ങിയ ബി​ഗ്ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനിലേക്ക് പോകാതിരുന്ന സാഹചര്യത്തിലാണ് നടപടി. 
 
വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകൾ കോടികൾ മുടക്കി റിലീസ് ചെയ്തെങ്കിലും തീയേറ്ററിൽ വിജയം കണ്ടിരുന്നില്ല. ഇതിന് പിന്നാലെ ഇറങ്ങിയ ബി​ഗ് ബജറ്റ് ചിത്രമായ കങ്കുവയും അമ്പേ പരാജയപ്പെട്ടു. 300 കോടിയിലധികം മുടക്കി നിർമിച്ച സിനിമ 100 കോടിക്കപ്പുറം കടന്നില്ല. കങ്കുവയുടെ റിലീസ് ദിവസം ആദ്യ ഷോ പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള ഇടവേള തൊട്ട് നെ​ഗറ്റീവ് റിവ്യൂകൾ വന്നുതുടങ്ങിയിരുന്നു. ഇതെല്ലാം സിനിമയുടെ കളക്ഷനെ ബാധിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം. 
 
തീയേറ്ററിനുള്ളിൽ കടന്ന് യൂട്യൂബർമാരും ഓൺലൈൻ ചാനലുകളും റിവ്യൂ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾക്ക് നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. റിലീസിന്റെ ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന ഓൺലൈൻ റിവ്യൂകൾ തടയണം. ഇതിന് വേണ്ട നിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments