Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷത്തെ ഏറ്റവും വലിയ പരാജയം; തിയേറ്ററുകളില്‍ ദുരന്തമായ 'കങ്കുവ' ഇനി ഒ.ടി.ടിയിലേക്ക്; തീയതി പുറത്ത്

'കങ്കുവ' ഇനി ഒ.ടി.ടിയിലേക്ക്

Kanguva

നിഹാരിക കെ എസ്

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (14:59 IST)
വന്‍ ഹൈപ്പില്‍ എത്തി നിരാശ സമ്മാനിച്ച ചിത്രമാണ് സൂര്യയുടെ ‘കങ്കുവ’. സൂര്യയുടെ കരിയറിലെ, ഈ വർഷത്തെ റിലീസ് സിനിമയുടെ ലിസ്റ്റ് എടുത്ത് നോക്കിയാലും പരാജയ ചിത്രങ്ങളുടെ ഒന്നാം നമ്പർ കങ്കുവയ്ക്ക് അർഹതപ്പെട്ടതാണ്. 350 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്ന് നേടാനായിട്ടില്ല. 100 കോടിയോളം കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാനായിട്ടുള്ളു.
 
നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയിലും എത്തുകയാണ്. കങ്കുവയുടെ ഒ.ടി.ടി അവകാശങ്ങള്‍ ആമസോണ്‍ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. ഡിസംബര്‍ 13ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ഒ.ടി.ടി സ്ട്രീമിങ് എന്നായിരുന്നു ആദ്യത്തെ കരാര്‍.
 
എന്നാല്‍ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം ഡിസംബര്‍ 13ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാകും ഇപ്പോള്‍ റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഗാ കുടുംബവുമായി അല്ലു ഇടഞ്ഞോ?, പുഷ്പ 2 റിലീസടക്കുമ്പോൾ യാതൊരു പ്രതികരണവും നടത്താതെ ചിരഞ്ജീവി കുടുംബം