Select Your Language

Notifications

webdunia
webdunia
webdunia
webdunia

8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം, നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്ത ആട് 2, എത്ര നേടി എന്നറിയാമോ ?

8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം, നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്ത ആട് 2, എത്ര നേടി എന്നറിയാമോ ?

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഏപ്രില്‍ 2022 (09:04 IST)
ഷാജി പാപ്പനും പിള്ളേരുടെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 'ആട് 3' അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.2017 ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ആയത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു ഈ ചിത്രം.
 
8 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.33 കോടിയോളം രൂപ നിര്‍മ്മാതാവിന് നേടിക്കൊടുക്കാന്‍ ചിത്രത്തിനായി.
 
2015-ലാണ് 'ആട് :ഒരു ഭീകരജീവിയാണ്' റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.
 ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവനയുടെ തിരിച്ചുവരവ്, അണിയറയില്‍ ചര്‍ച്ചകളുമായി ഷറഫുദ്ദീന്‍, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'ചിത്രീകരണം ഉടന്‍