Webdunia - Bharat's app for daily news and videos

Install App

റിലീസിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം, ആടുജീവിതം ബുക്കിങ്ങിലൂടെ എത്ര നേടി?

അഭിറാം മനോഹർ
ചൊവ്വ, 26 മാര്‍ച്ച് 2024 (18:59 IST)
മലയാളികളെല്ലാം തന്നെ കാത്തിരിക്കുന്ന സിനിമ എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. 2018 എന്ന സിനിമയ്ക്ക് ശേഷം ഒരു നടനോടുള്ള ഇഷ്ടം എന്ന ഫാക്ടര്‍ നോക്കാതെ മലയാളികളെല്ലാം കാത്തിരിക്കുന്നത് ആടുജീവിതത്തിലെ നജീബിനെ സ്‌ക്രീനില്‍ കാണാനായാണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന സിനിമ ഒരു പാന്‍ ഇന്ത്യന്‍ റിലീസിങ്ങിനാണ് തയ്യാറെടുക്കുന്നത്. 28ന് സിനിമ റിലീസാകുന്നതിന് മുന്നോടിയായി സിനിമയുടെ പ്രീ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരിക്കുന്നു. റിലീസിന് ഇനി 2 നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ആടുജീവിതം ബുക്കിങ്ങിലൂടെ എത്ര കോടി സ്വന്തമാക്കിയെന്ന് നോക്കാം.
 
കേരളത്തിലെ മിക്ക സെന്ററുകളിലും അതിവേഗത്തിലാണ് ഷോകള്‍ ഫില്ലാകുന്നത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഇതിനകം 2 കോടിയിലധികം രൂപ കേരളത്തില്‍ നിന്നും സിനിമ നേടികഴിഞ്ഞു. 2 ദിവസം കൂടി റിലീസിന് ഉള്ളതിനാല്‍ ഇത് ഇനിയും ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇതര സംസ്ഥാനങ്ങളിലും മികച്ച ബുക്കിങ്ങ് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി മികച്ച സ്‌ക്രീന്‍ കൗണ്ടും ആടുജീവിതത്തിനുണ്ട്. നിലവില്‍ ലോകമെങ്ങും നിന്നായി 4 കോടിയിലധികം രൂപയുടെ പ്രീ സെയിലാണ് സിനിമയ്ക്ക് ഉണ്ടായിട്ടുള്ളത്. അതിനാല്‍ തന്നെ ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം നേടിയാല്‍ സിനിമ മറ്റൊരു തലത്തില്‍ തന്നെ ശ്രദ്ധികപ്പെടും. സിനിമയില്‍ എ ആര്‍ റഹ്മാന്‍ ചെയ്ത ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ നേടികഴിഞ്ഞു. അമല പോളാണ് സിനിമയില്‍ പൃഥ്വിരാജിന്റെ നായികയാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments