Select Your Language

Notifications

webdunia
webdunia
webdunia
webdunia

നജീബിന്റെ (ആടുജീവിതം) കൊച്ചുമകള്‍ മരിച്ചു

സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്

Najeeb, Aadujeevitham

രേണുക വേണു

, ശനി, 23 മാര്‍ച്ച് 2024 (21:01 IST)
ആടുജീവിതം കഥയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശി നജീബിന്റെ കൊച്ചുമകള്‍ സഫാ മറിയം മരണപ്പെട്ടു. ഒന്നര വയസ്സായിരുന്നു. പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണം. ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ ബെന്യാമിന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 
 
സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജാണ് നജീബായി അഭിനയിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവം: നഷ്ടപരിഹാരമായി അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും