മുന്നിൽ മോഹൻലാൽ, ദുൽഖർ സിനിമകൾ: ആദ്യ ദിന കളക്ഷൻ റെക്കോർഡ് പൃഥ്വി സ്വന്തമാക്കുമോ?

അഭിറാം മനോഹർ
വ്യാഴം, 28 മാര്‍ച്ച് 2024 (13:58 IST)
നീണ്ട 16 വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംവിധായകന്‍ ബ്ലെസിയുടെ പ്രയത്‌നങ്ങള്‍ അവസാനിച്ചുകൊണ്ട് ആടുജീവിതം എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. നജീബ് എന്ന വ്യക്തി കടന്നുപോയ ജീവിതയാഥാര്‍ഥ്യങ്ങള്‍ സിനിമയാകുമ്പോള്‍ പ്രിഥ്വിരജാണ് സിനിമയില്‍ നജീബെന്ന കഥാപാത്രത്തെ പകര്‍ന്നാടുന്നത്. കേരളത്തിന് പുറമെ ഇന്ത്യയെങ്ങും സിനിമ റിലീസ് ചെയ്യുമ്പോള്‍ സിനിമ മലയാളത്തിലെ ആദ്യ ദിന ബോക്‌സോഫീസ് കളക്ഷന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയേറെയാണ്.
 
നിലവില്‍ മോളിവുഡില്‍ ആദ്യ ദിന ഗ്രോസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് മോഹന്‍ലാല്‍ സിനിമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ്. 20.40 കോടിയാണ് അന്ന് സിനിമ കളക്ഷന്‍ ചെയ്തത്. മോഹന്‍ലാല്‍ സിനിമയ്ക്ക് പിന്നില്‍ ആദ്യ ദിനം 19.20 കോടി സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയായ കുറുപ്പാണ് രണ്ടാമതുള്ളത്. ആദ്യ ദിനം 18.10 കോടി സ്വന്തമാക്കികൊണ്ട് മോഹന്‍ലാലിന്റെ ഒടിയന്‍ മൂന്നാം സ്ഥാനത്തും 15.50 കോടി ആദ്യ ദിനത്തില്‍ നേടിയ ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത നാലാം സ്ഥാനത്തുമാണ്.
 
തിയേറ്ററില്‍ വമ്പന്‍ വിജയമായില്ലെങ്കിലും മോഹന്‍ലാല്‍ ലിജോ ജോസ് സിനിമയായ മലൈക്കോട്ടെ വാലിബന്‍ ആദ്യ ദിനത്തീല്‍ 12.27 കോടി രൂപ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം പ്രീ സെയില്‍ ബിസിനസിലൂടെ തന്നെ 8.5 കോടി സ്വന്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ മലയാളത്തിലെ എല്ലാ ആദ്യ ദിന ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ആടുജീവിതത്തിനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും യുദ്ധം: പരസ്പരം വ്യോമാക്രമണം നടത്തി ഹമാസും ഇസ്രയേലും, 52 മരണം

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

അടുത്ത ലേഖനം
Show comments