Webdunia - Bharat's app for daily news and videos

Install App

'ആടുജീവിതം' ഷൂട്ടിനിടെ പൃഥ്വിരാജ് തളര്‍ന്ന് വീണു,ചിത്രീകരണം വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്,ഷൂട്ടിനിടെ നടന്നത്

കെ ആര്‍ അനൂപ്
ബുധന്‍, 15 നവം‌ബര്‍ 2023 (14:45 IST)
പൃഥ്വിരാജിന്റെ 'ആടുജീവിതം'റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ പൃഥ്വിരാജ് നടത്തിയിരുന്നു. സിനിമ ചിത്രീകരണത്തിനിടയിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ പൃഥ്വിരാജ് തളര്‍ന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരുഭൂമിയിലെ മണലില്‍ കൂടി നമുക്ക് നേരെ പോലെ നടക്കാന്‍ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡില്‍ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പോലും നമുക്ക് ടെന്‍ഷന്‍ ആവും. കാരണം കൊവിഡ് ടൈം കൂടിയാണ്. എന്തും സംഭവിക്കാം. ആരോഗ്യമുള്ളവര്‍ക്ക് പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലത്തൊരു വസ്ത്രമാണ് പൃഥ്വിയുടേത്. അതിട്ട് ഒന്ന് നടക്കാന്‍ പോലും പറ്റില്ല. തുകല്‍ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുറിവിന്റെ മാര്‍ക്ക്, എക്‌സ്ട്ര ഒരു ഫുള്‍ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. അതുകൊണ്ട് മൊബൈല്‍ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്‌ട്രോയില്‍ കഴിക്കുക എന്നതാണ്'-രഞ്ജിത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments