Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ആറാം മാസം, പ്രസവ ശേഷം ഫുള്‍ പവറോടെ തിരിച്ചെത്തുമെന്ന് സീരിയല്‍ താരം ലക്ഷ്മി പ്രമോദ്

Lakshmi Pramod serial actress pregnancy pregnant actress pregnant pregnant news 6th month of delivery delivery serial news movie news

കെ ആര്‍ അനൂപ്

, ബുധന്‍, 15 നവം‌ബര്‍ 2023 (11:06 IST)
സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. താന്‍ വീണ്ടും ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചു. ആരാധകരുമായി ഈ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാന്‍ വൈകിയതിനെ കുറിച്ചുള്ള കാരണവും ലക്ഷ്മി പറയുന്നുണ്ട്.
 
 തനിക്കിത് ആറാം മാസം ആണെന്നും ആദ്യം മുതലേ തനിക്ക് കോംപ്ലിക്കേഷന്‍ ഉണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ആദ്യം പനിയെല്ലാം ഉള്ളതുകൊണ്ട് ആശുപത്രിയില്‍ തന്നെയായിരുന്നു.അതുകൊണ്ടാണ് ഇക്കാര്യം നിങ്ങളുമായി പങ്കുവക്കാന്‍ വൈകിയത്. ഇപ്പോള്‍ ഞങ്ങള്‍ കാന്തല്ലൂരാണ്. ഇതാണ് പറ്റിയ സമയം എന്ന് കരുതി. സീരിയല്‍ നിന്ന് മാറിയത് എന്തുകൊണ്ടാണ്? തടി കൂടിയല്ലോ എന്നെല്ലാം പലരും ചോദിച്ചിരുന്നു. നാല് മാസത്തോളം സീരിയലില്‍ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വന്നതിന് ശേഷമാണ് സീരിയലില്‍ നിന്ന് ഇറങ്ങിയത്. പ്രസവ ശേഷം ഫുള്‍ പവറോടെ തിരിച്ചെത്തുമെന്നും ലക്ഷ്മി പറഞ്ഞു.
നടി പങ്കുവെച്ച വീഡിയോയില്‍ ഭര്‍ത്താവിനെയും മകളെയും കാണാനാകുന്നു. മൂവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപിയുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കും, ചോദ്യം ചെയ്യാന്‍ വന്‍സന്നാഹങ്ങള്‍