Webdunia - Bharat's app for daily news and videos

Install App

പൂജ ചടങ്ങുകള്‍ നടന്നിട്ട് അഞ്ചുവര്‍ഷവും ഒരു ദിവസവും,'ആടുജീവിതം'ഇനി വൈകില്ല, വീഡിയോ

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (09:04 IST)
പൃഥ്വിരാജ് സുകുമാരന്റേതായി പുറത്തു വരാനുള്ള നിരവധി ചിത്രങ്ങളുടെ കൂട്ടത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ഉടന്‍തന്നെ ആടുജീവിതം പ്രദര്‍ശനത്തിന് എത്തുമെന്ന സൂചന പൃഥ്വി നല്‍കി. സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നിട്ട് അഞ്ചുവര്‍ഷവും ഒരു ദിവസവും പിന്നിട്ട വേളയിലാണ് നടന്‍ ഒരു അപ്‌ഡേറ്റ് നല്‍കിയത്.
 
 പൃഥ്വിരാജിന്റെ സര്‍വൈവല്‍ ഡ്രാമ ചിത്രമായ 'ആടുജീവിതം' ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
'14 വര്‍ഷം, ആയിരം പ്രതിബന്ധങ്ങള്‍, ഒരു ദശലക്ഷം വെല്ലുവിളികള്‍, മഹാമാരിയുടെ മൂന്ന് തരംഗങ്ങള്‍...എല്ലാം ബ്ലെസിയുടെ മനോഹരമായ ഒരു ലക്ഷ്യത്തിനുവേണ്ടി ! '-എന്നാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജ് കുറിച്ചത്. 
 
'ഈ ഇതിഹാസ യാത്ര ഒടുവില്‍ അവസാനിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ! നജീബിനും മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍ ! ബ്ലെസി സാറിന്റെ വിഷന്‍ കണ്ടതിലും സന്തോഷം ! നജീബിലേക്കുള്ള പരകായപ്രവേശത്തിനായി നിങ്ങള്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട് ! മഹാമാരിയും എല്ലാ പ്രതിസന്ധികളും തരണം ചെയ്തതില്‍ നിങ്ങള്‍ക്ക് അഭിനന്ദനം !'-ആടുജീവിതം പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

അടുത്ത ലേഖനം
Show comments