Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്റെ ജന്മദിനം ആഘോഷിക്കാന്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും ഒന്നിച്ചു; വിവാഹമോചന സമയത്ത് പറഞ്ഞ വാക്ക് പാലിച്ച് ഇരുവരും, കൈയടിച്ച് സോഷ്യല്‍ മീഡിയ

മകന്റെ ജന്മദിനം ആഘോഷിക്കാന്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും ഒന്നിച്ചു; വിവാഹമോചന സമയത്ത് പറഞ്ഞ വാക്ക് പാലിച്ച് ഇരുവരും, കൈയടിച്ച് സോഷ്യല്‍ മീഡിയ
, വെള്ളി, 3 ഡിസം‌ബര്‍ 2021 (08:25 IST)
ബോളിവുഡ് താരം ആമീര്‍ ഖാനും സംവിധായക കിരണ്‍ റാവുവും കഴിഞ്ഞ ജൂലൈയിലാണ് വിവാഹബന്ധം അവസാനിപ്പിച്ചത്. നിയമപരമായി തങ്ങള്‍ വേര്‍പിരിഞ്ഞ വിവരം ഇരുവരും അന്ന് അറിയിച്ചിരുന്നു. വിവാഹമോചന ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും അന്ന് പറഞ്ഞത്. ഇപ്പോള്‍ ഇതാ മകന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചിരിക്കുന്നു. മകന്‍ ആസാദിന്റെ ജന്മദിനമാണ് ഇരുവരും ഒരുമിച്ച് ആഘോഷമാക്കിയത്. മകന്റെ ചുമതലകള്‍ പങ്കുവയ്ക്കുമെന്ന് വിവാഹമോചന ശേഷം ഇരുവരും പറഞ്ഞിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shobhaa De (@shobhaade)


മകന്‍ ആസാദിന്റെ പത്താം ജന്മദിനമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും ഒരുമിച്ച് ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേര്‍ക്ക് ഇവര്‍ മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മകനൊപ്പം ഇരുവരും കേക്ക് മുറിക്കുകയും മറ്റ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയില്‍ മരക്കാറിന്റെ വിജയഗാഥ; വിറ്റത് റെക്കോര്‍ഡ് ടിക്കറ്റുകള്‍