Webdunia - Bharat's app for daily news and videos

Install App

Ghajini 2: ഗജിനിയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു, ഒരേസമയം തമിഴിലും ഹിന്ദിയിലും റിലീസെന്ന് സൂചന

അഭിറാം മനോഹർ
വെള്ളി, 25 ഒക്‌ടോബര്‍ 2024 (10:21 IST)
Ghajini 2
തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരുക്കിയ സിനിമയായ ഗജിനി തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു. സിനിമയുടെ ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാനായിരുന്നു നായകനായത്. തമിഴിലെ പോലെ ഹിന്ദിയിലും വലിയ വിജയമാവാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ  സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
തെലുങ്ക് നിര്‍മാതാക്കളായ അല്ലു അരവിന്ദ്, മധു മണ്ടേന എന്നിവരാണ് സിനിമ ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രം ഹിന്ദിയില്‍ ആമിര്‍ഖാനെയും തമിഴില്‍ സൂര്യയേയും വെച്ച് ഒരേസമയം ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ്‍ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗജിനി രണ്ടാം ഭാഗത്തിന്റെ ആശയം സൂര്യക്കും ആമിര്‍ ഖാനും ഏറെ ഇഷ്ടമായിട്ടുണ്ട്. എന്നാല്‍ ഒരു റീമേയ്ക്കായി ചെയ്യാന്‍ ഇരുതാരങ്ങളും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് സിനിമ രണ്ട് ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
 
 നിലവില്‍ സിനിമയുടെ സ്‌ക്രിപ്റ്റിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2025 പകുതിയോടെ സിനിമയെ പറ്റിയുള്ള കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ആരായിരിക്കും ഇരു ഭാഷകളിലുമായി സിനിമ സംവിധാനം ചെയ്യുക എന്നതില്‍ തീരുമാനമായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments