Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റയ്ക്കുള്ള ജീവിതം മടുത്തു, മൂന്നാം വിവാഹത്തെക്കുറിച്ച് ആമിര്‍ഖാന്‍

Tired of single life

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (21:10 IST)
മൂന്നാം വിവാഹത്തെക്കുറിച്ച് ആലോചിക്കുകയാണ് നടന്‍ ആമിര്‍ഖാന്‍. പ്രായം 59 കഴിഞ്ഞു.അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവെന്നുമാണ് ആമിര്‍ ഒരു പരിപാടിക്കിടെ പറഞ്ഞത്. രണ്ട് മുന്‍ ഭാര്യമാരേയും അടുത്ത സുഹൃത്തുക്കളായാണ് കാണുന്നതെന്നും അവരില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും അമീര്‍ പറയുകയും ചെയ്തു.റിയ ചക്രവര്‍ത്തിയുടെ പോഡ്കാസ്റ്റിലെ ഒരു ചാറ്റിങ്ങിനിടെയാണ് നടന്‍ ഇക്കാര്യത്തെ തുറന്ന് പറഞ്ഞത്.
 
ബന്ധങ്ങളെക്കുറിച്ചും മറ്റുള്ളവരോട് നല്‍കാനുള്ള ഉപദേശത്തെ കുറിച്ചും റിയ ചോദിച്ചു. മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ നടന്‍ തയ്യാറായില്ല. രണ്ട് വിവാഹങ്ങള്‍ വിജയിക്കാത്ത ശേഷവും ഇത്തരത്തിലുള്ള ഉപദേശം നല്‍കാന്‍ തനിക്ക് അര്‍ഹത ഇല്ലെന്നാണ് നടന്‍ പറയുന്നത്.
 
 ജീവിതത്തിന് യാതൊരു ഉറപ്പുമില്ല.ഒരു ദിവസം പോലും നിങ്ങള്‍ക്ക് ഉറപ്പിക്കാന്‍ കഴിയില്ല. എനിക്ക് എന്റെ സ്വന്തം ജീവിതത്തെ പോലും വിശ്വസിക്കാന്‍ കഴിയില്ല. പിന്നെങ്ങിനെ മറ്റൊരാളുടെ ജീവിതത്തെ വിശ്വസിക്കുമെന്നും ആമിര്‍ പറഞ്ഞു.. 
 
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടന്‍ സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ കല്യാണം കഴിച്ചത്.ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.2005-ല്‍ സംവിധായക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചത്. 2022ല്‍ ഈ ബന്ധം അവസാനിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അതിക്രമം,സംവിധായകന്‍ വി കെ പ്രകാശിനെതിരെ ആരോപണവുമായി യുവകഥാകാരി