Webdunia - Bharat's app for daily news and videos

Install App

ബോയ്കോട്ട് ക്യാമ്പയിന് പിന്നിൽ ആമിർ ഖാൻ, ലക്ഷ്യം നെഗറ്റീവ് പബ്ലിസിറ്റി: കങ്കണ

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (13:48 IST)
ലാൽ സിങ് ഛദ്ദയുടെ ബഹിഷ്കരണ ക്യാമ്പയിന് പിന്നിൽ ആമിർഖാൻ തന്നെയാണെന്ന് നടി കങ്കണ റണാവത്ത്. തൻ്റെ സിനിമ ബഹിഷ്കരിക്കരുതെന്ന അഭ്യർഥനയുമായി കഴിഞ്ഞ ദിവസം ആമിർ രംഗത്തെത്തിയതിന് പിന്നാലെയാണ് കങ്കണ ആരോപണം ഉന്നയിച്ചത്. ഇക്കൊല്ലം ഹിന്ദിയിൽ നിന്നും ഒരു സിനിമ പോലും വിജയിച്ചില്ലെന്നും ഹോളിവുഡ് ചിത്രത്തിൻ്റെ റീമേയ്ക്കായ ഈ ചിത്രവും വിജയിക്കില്ലെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
റിലീസിന് ഒരുങ്ങുന്ന ലാൽ സിങ് ഛദ്ദയുമായി ബന്ധപ്പെട്ട നെഗറ്റിവിറ്റ് കൊണ്ടുപോകുന്നതിന് പിന്നിൽ മാസ്റ്റർ മൈൻഡായ ആമിർ ഖാൻ തന്നെയാണെന്ന് ഞാൻ കരുതുന്നു. ചില കോമഡി ചിത്രങ്ങൾ ഒഴിച്ചാൽ ഈ വർഷം ബോളിവുഡിൽ നിന്നും ഒരു സിനിമ പോലും വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത്. അതിനാൽ തന്നെ ഒരു ഹോളിവുഡ് ചിത്രത്തിൻ്റെ റീമേയ്ക്ക് ഇവിടെ വിജയിക്കാൻ സാധ്യതയില്ല.
 
ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ മനസ്സ് അറിയണം. അവിടെ ഹിന്ദു,മുസ്ലീം എന്നൊന്നുമില്ല. ആമിർ ഖാൻ ഹിന്ദുഫോബിക് ആയ പികെ എന്ന ചിത്രമെടുത്തു. അല്ലെങ്കിൽ ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് വിളിച്ച് പറഞ്ഞു. മതവും ഐഡിയോളജിയും ബന്ധിപ്പിക്കുന്നത് ആദ്യം നിർത്തു. മോശം അഭിനയം കൊണ്ടും മോശം സിനിമയായതുകൊണ്ടുമാണ് സിനിമ പരാജയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ കങ്കണ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു

Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments