നടി കങ്കണയുടെ കരിയറിലെ രണ്ടാമത്തെ ബയോപിക് 'എമര്‍ജന്‍സി'ഫസ്റ്റ് ലുക്ക് (Emergency FirstLook) പുറത്ത്.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടി എത്തും. ചിത്രീകരണം ആരംഭിക്കുന്ന വിവരവും കങ്കണ കൈമാറി.
തന്റെ പ്രൊഡക്ഷന്‍ ഹൗസായ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടിയെ കാണാനായി ആരാധകരും കാത്തിരിക്കുന്നു.
അന്തരിച്ച നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ ജയലളിതയുടെ ബയോപിക്കായ 'തലൈവി'ല്‍ കങ്കണ ഇതിനുമുമ്പ് അഭിനയിച്ചിരുന്നു.