Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കരുതിയതാണ്, എന്നാൽ ഇനിയൊരു 10 വർഷം കൂടിയല്ലെ ഉള്ളു, ചിലപ്പോൾ നാളെ മരിച്ചാലോ: അമിർ ഖാൻ

Aamir khan

അഭിറാം മനോഹർ

, വെള്ളി, 15 നവം‌ബര്‍ 2024 (19:24 IST)
വിവാഹമോചനത്തിന് ശേഷവും മുന്‍ പങ്കാളിയുമായി നല്ലബന്ധം തുടരുന്ന ചുരുക്കം ചിലരില്‍ പെടുന്നയാളാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാനും സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവുവും. അടുത്തിടെ കരിയറിനെ പറ്റിയും കുടുംബത്തിനെ പറ്റിയുമെല്ലാം വിശദീകരിച്ച് ഇരുവരും ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ചാനലിനായി ഇന്റര്‍വ്യൂ നല്‍കിയിരുന്നു. ഇതില്‍ ആമിര്‍ഖാന്‍ പറഞ്ഞ കാര്യങ്ങളാന് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
 
 2022ല്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നതായി ആമിര്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ 6 പ്രൊജക്ടുകളോളം ഏറ്റെടുത്ത ആമിര്‍ ഖാന്‍ വീണ്ടും സിനിമാതിരക്കുകളിലാണ്.ആദ്യമായാണ് തന്റെ കരിയറില്‍ ആറ് സിനിമകളോളം ഒപ്പം ഏറ്റെടുക്കുന്നതെന്ന് ആമിര്‍ ഖാന്‍ പറയുന്നു.
 
എന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരേ സമയം 6 സിനിമകള്‍ ഞാന്‍ ഏറ്റെടുത്തിട്ടില്ല.എന്നാല്‍ അങ്ങനൊരു തീരുമാനമെടുക്കുമ്പോള്‍ ഇനിയുള്ള 10 വര്‍ഷമാകും എന്റെ അഭിനയജീവിതത്തിലെ സജീവമായ വര്‍ഷങ്ങള്‍ എന്ന ചിന്തയുണ്ടായിരുന്നു. അന്‍പത്തിയാറ് വയസിലാണ് തിരിച്ചറിവുകള്‍ ഉണ്ടാകുന്നത്. ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. ചിലപ്പൊള്‍ നമ്മള്‍ നാളെ മരിച്ചു പോയേക്കാം. അതുകൊണ്ട് തന്നെ കരിയറില്‍ ആക്ടീവായി ഇനിയൊരു 10 വര്‍ഷം കൂടെയുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ 59 വയസായ ഞാന്‍ 70 വയസുവരെ പ്രൊഡക്ടീവായി ജീവിക്കണമെന്നാണ് കരുതുന്നത്. ആമിര്‍ ഖാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bollywood 2024: പ്രേതങ്ങൾ ബോളിവുഡ് സൂപ്പർ താരങ്ങൾക്ക് മുകളിൽ ആധിപത്യം പുലർത്തിയ 2024